Thodupuzha Divine Mercy Shrine of Holy Mary

Divine Mercy Shrine
Of Holy mary

 
  • : {{selectedLanguageKeyword}}
    • English
    • Malayalam
 
  • : {{selectedLanguageKeyword}}
    • English
    • Malayalam

( 1 )

നൊവേന

പുരോ: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാ വിന്റെയും നാമത്തിൽ.

സമൂ ആമ്മേൻ.

പുരോ: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്‌തുതി.

സമൂ ആമ്മേൻ.

പുരോ: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും; .

സമൂ ആമ്മേൻ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,/ അങ്ങയുടെ നാമം പൂജിതമാകണമേ./ അങ്ങയുടെ രാജ്യം വരേണമേ./ അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ./ ഞങ്ങൾക്കാവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്ക് തരണമേ./ ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ/ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ./ ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാക്കരുതേ / ദുഷ്ടാരൂപിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ./ എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തിയും മഹത്വവും/ എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ

കാർമ്മി: വി. ഫൗസ്റ്റീനായിലൂടെ പിതാവിൻ്റെ കരുണ ഈ കാലഘട്ടത്തിൽ ലോകത്തിന വെളിപ്പെടുത്തിയ ഈശോയെ, ഞങ്ങളങ്ങേക്കു നന്ദിപറയുന്നു. പിതാവായ ദൈവമേ, അങ്ങയുടെ പ്രിയ പുത്രിയും അങ്ങേ തിരുകുമാരന്റെ മാതാവും പരിശുദ്ധാത്മാവിൻ്റെ മണവാട്ടിയുമായ പരി. കന്യകാ മറിയത്തിന്റെ പ്രത്യേക മദ്ധ്യസ്ഥതയിലൂടെ കരുണ വർഷിക്കാൻ അങ്ങ് തിരഞ്ഞെടുത്ത ഈ ദൈവാലയത്തെ ഓർത്ത് നന്ദി പറയുന്നു. അങ്ങ് തിരഞ്ഞെടുത്ത ഈ ദൈവാലയത്തിൽ വന്ന് ദുഃഖിതമായ ആത്മാവോടും, തളർന്ന ഹൃദയത്തോടും കുടെ പരി. അമ്മയുടെ മാദ്ധ്യസ്ഥ്യം വഴി പ്രാർത്ഥിക്കുമ്പോൾ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് ഞങ്ങളുടെമേൽ കരുണ വർഷിക്കണമേ. ഞങ്ങളുടേയും ഞങ്ങളുടെ പിതാക്കന്മാരുടെയും അപരാധങ്ങൾ ഓർക്കാതെ, അങ്ങയുടെ നാമത്തെയും ശക്തിയെയും അങ്ങേ തിരുക്കുമാരൻ്റെ പീഡാസഹനത്തെയും പ്രതി ഞങ്ങളോടു കരുണ തോന്നണമേ (ബാറൂ. 3:15).

കുരിശിൽ കിടന്നുകൊണ്ട് 'എനിക്കു ദാഹിക്കുന്നു' എന്നരുൾ ചെയ്ത് ആത്മാക്കളോടുള്ള സ്നേഹം പ്രകടമാക്കിയ ഈശോയെ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ലോകത്തെ സ്നേഹിച്ച ദൈവമേ, അങ്ങേയ്ക്കു നന്ദി പറയുന്നു. 'ഇതാ നിൻ്റെ അമ്മ' എന്നരുൾചെയ്തുകൊണ്ട് സ്വന്തം അമ്മയെ ഞങ്ങൾക്ക് അമ്മയായി തന്ന ഈശോയെ ഈ നവനാളിൽ സംബന്ധിക്കുന്ന എല്ലാ വ്യക്തികളേയും, കുടുംബങ്ങളേയും, കുടുംബശാഖകളെയും, അവരുടെ പൂർവ്വി ആത്മാക്കളെയും, പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമല ഹൃദയം വഴി അങ്ങയുടെ തിരുഹൃദയത്തി ലേയ്ക്കു സമർപ്പിക്കുന്നു.

ഈശോയെ, അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളുടെ ശരീരത്തേയും, മനസ്സിനേയും, ആത്മാവിനേയും, ബുദ്ധിയേയും, ചിന്തകളേയും കഴുകി വിശുദ്ധീകരിച്ച് എല്ലാ തരത്തിലുള്ള പാപങ്ങളിൽ നിന്നും, രോഗങ്ങളിൽ നിന്നും, ശാപങ്ങളിൽനിന്നും, പൈശാചിക പീഡകളിൽ നിന്നും ഞങ്ങളെ മോചിപ്പിയ്ക്കണമെ.

ദൈവകരുണയുടെ പ്രാർത്ഥന

കാർമ്മികൻ ചൊല്ലിക്കൊടുക്കുന്നു:

(കൈകൾ വിരിച്ചുപിടിച്ച് ചൊല്ലാം എന്നു പറയുന്നു)

ഈശോയെ/ സർവ്വലോകത്തിനും/ ജീവൻ്റെ ഉറവിടവും/ കരുണയുടെ കടലും/ തുറന്നു കൊണ്ടാണല്ലോ/ അങ്ങ് മരണം പ്രാപിച്ചത്./ ജീവൻ്റെ സംഭരണിയും,/ അളവില്ലാത്ത കാരുണ്യത്തിൻ്റെ/ ഉറവിടവുമായ ഈശോയെ/ സർവ്വ ലോകത്തേയും/ അങ്ങ് ആവരണം ചെയ്ത്/ അങ്ങയുടെ അനുഗ്രഹങ്ങൾ/ പൂർണ്ണമായി ചൊരിയണമേ.

ഈശോയുടെ തിരുഹൃദയത്തിൽ നിന്നും/ ഞങ്ങൾക്കുവേണ്ടി/ കാരുണ്യസ്രോതസ്സായി/ ഒഴുകിയെത്തിയ/ തിരുരക്തമേ/ തിരുജലമേ/ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു. ആമ്മേൻ.

ഒന്നാംദിവസം

എല്ലാ പാപികൾക്കും വേണ്ടി

കാർമ്മി: ഇന്ന് മനുഷ്യമക്കളെ മുഴുവനും പ്രത്യേകിച്ച്, എല്ലാ പാപികളേയും എൻ്റെ അടുക്കൽ കൊണ്ടുവരിക. അവരെ എൻ്റെ കരുണക്കടലിൽ മുക്കിയെടുക്കുക. അങ്ങനെ ആത്മാക്കളുടെ നഷ്ട‌ംമൂലം ഞാൻ അനുഭവിക്കുന്ന വേദനാജനകമായ ദുഃഖത്തിൽ എന്നെ ആശ്വസിപ്പിക്കുക.

കാർമ്മി: ഏറ്റവും കരുണയുള്ള ഈശോയെ, (ചൊല്ലിക്കൊടുക്കുന്നു.) ഞങ്ങളോട് / അനുകമ്പ തോന്നാതിരിക്കാൻ / അങ്ങേയ്ക്കു സാധ്യമല്ലല്ലോ. / ഞങ്ങളോട് ക്ഷമിക്കണമെ. / ഞങ്ങളുടെ പാപങ്ങളെ അങ്ങ് നോക്കരുതേ./ അങ്ങയുടെ അളവില്ലാത്ത നന്മയിൽ ആശ്രയിച്ച്/ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു./അങ്ങയുടെ കരുണാർദ്ര ഹൃദയത്തിൽ / ഞങ്ങളെ സ്വീകരിക്കണമെ. / അങ്ങിൽ നിന്ന് അകന്നു പോകാൻ/ഞങ്ങളെ അനുവദിക്കരുതെ. / പിതാവിനോടും പരിശുദ്ധാത്മാവിനോടും/ അങ്ങയെ ഒന്നി പ്പിക്കുന്ന സ്നേഹത്തെ പ്രതി/ ഞങ്ങളുടെ യാചന കേൾക്കണമെ.

നിത്യപിതാവേ,/ ഏറ്റവും അനുകമ്പയുള്ള / ഈശോയുടെ തിരുഹൃദയത്തിൽ വസിക്കുന്നതിന/പാപികളിലും/ മനുഷ്യകുലം മുഴുവനിലും / അങ്ങയുടെ കരുണാ കടാക്ഷം പതിക്കേണമെ. / കർത്താവീശോ മിശിഹായുടെ പീഡാനുഭവത്തെക്കുറിച്ച്/ ഞങ്ങളുടെമേൽ കരുണയായിരിക്കണമെ. / അങ്ങയുടെ കാരുണ്യത്തിൻറെ സർവ്വശക്തിയെ / എപ്പോഴും എന്നേയ്ക്കും / ഏവരും പുകഴ്ത്തട്ടെ. ആമ്മേൻ.

രണ്ടാം ദിവസം

സകല വൈദികർക്കും സന്യസ്ഥർക്കുംവേണ്ടി

കാർമ്മി: ഇന്ന് സകല വൈദികരുടേയും സന്യസ്തരുടെയും ആത്മാക്കളെ എൻ്റെ അടുക്കൽ കൊണ്ടുവരിക. അവരെ ആഴമളക്കാനാവാത്ത എൻ്റെ കരുണക്കടലിൽ മുക്കിയെടുക്കുക. എൻ്റെ കയ്പേറിയ പീഡനങ്ങൾ സഹിക്കുന്നതിനുള്ള ശക്തി അവരാണ് എനിക്കു നൽകിയത്. കൈവഴികളിലൂടെ വെള്ളം വിതരണം ചെയ്യപ്പെടുന്നതുപോലെ അവരിലൂടെ എൻ്റെ കരുണ ഞാൻ മനുഷ്യകുലത്തിന നൽകുന്നു.

കാർമ്മി: ഏറ്റവും കരുണയുള്ള ഈശോയെ, (ചൊല്ലിക്കൊടുക്കുന്നു.) എല്ലാ നന്മകളുടേയും ഉറവിടമേ, അങ്ങയുടെ പ്രസാദവരങ്ങൾ/ അവരിൽ വർദ്ധിപ്പിക്കണമേ./ കരുണയുടെ പ്രവർത്തികൾ ചെയ്യുവാനും/ അതുവഴി/ അവരെ കാണുന്നവരെല്ലാം/ സ്വർഗ്ഗത്തിലുള്ള / കരുണയുടെ പിതാവിനെ പുകഴ്ത്തുവാനും ഇടവരട്ടെ. നിത്യനായ പിതാവേ,/ കരുണാർദ്രമായ അങ്ങയുടെ കണ്ണുകൾ/ അങ്ങയുടെ മുന്തിരിത്തോപ്പിലെ/ തെരഞ്ഞെടുക്കപ്പെട്ട വേലക്കാരായ/ വൈദികരുടേയും/ സന്യസ്ഥരുടേയും/ നേർക്ക് തിരിക്കണമേ./ ശക്തിദായകങ്ങ ളായ/ അങ്ങയുടെ അനുഗ്രഹങ്ങൾ കൊണ്ട്/ അവരെ വലയം ചെയ്യണമെ. / അങ്ങയുടെ തിരുക്കുമാരന്റെ/ തിരു ഹൃദയത്തോടുള്ള സ്നേഹത്താൽ / മുദ്രിതരായിരിക്കുന്ന അവർക്ക്/ അങ്ങയുടെ ശക്തിയും പ്രകാശവും/ പ്രദാനം ചെയ്യണമെ. / അങ്ങനെ അവർ/ മറ്റുള്ളവരേയും/ രക്ഷയുടെ മാർഗ്ഗത്തിലേയ്ക്ക് നയിക്കുന്നതിനും/ഏകസ്വരത്തിൽ / അങ്ങയുടെ അളവില്ലാത്ത കരുണയെ/ പാടിപ്പുകഴ്ത്തുന്നതിനും ഇടയാകട്ടെ. ആമ്മേൻ.

മൂന്നാം ദിവസം

ഭക്തി തീക്ഷ്‌ണതയും വിശ്വസ്‌തതയുമുള്ള എല്ലാ ആത്മാക്കൾക്കും വേണ്ടി

കാർമ്മി : ഭക്തിതീക്ഷ്ണതയും വിശ്വസ്തതയുമുള്ള എല്ലാ ആത്മാക്കളേയും ഇന്ന് എൻ്റെ അടുക്കൽ കൊണ്ടുവരിക. എന്റെ കരുണാസാഗരത്തിൽ അവരെ മുക്കിയെടുക്കുക. കുരിശിന്റെ വഴിയിൽ എനിക്ക് ആശ്വാസം പകർന്നത് ഈ ആത്മാക്കളാണ്. കയ്പേറിയ കദനക്കടലിൻ്റെ നടുവിൽ ആശ്വാസത്തിൻ്റെ തുള്ളികൾ പകർന്നത് അവരായിരുന്നു.

കാർമ്മി: ഏറ്റവും കരുണയുള്ള ഈശോയെ, (ചൊല്ലിക്കൊടുക്കുന്നു) അങ്ങയുടെ / കരുണയുടെ ഭണ്ഡാരത്തിൽ നിന്നും / ഞങ്ങളുടെമേൽ / സമൃദ്ധമായ അളവിൽ/ പ്രസാദവരങ്ങൾ വർഷിക്കണമെ./ സഹതാപനിർഭരമായ/ അങ്ങയുടെ ഹൃദയത്തിൽ/ ഞങ്ങൾക്ക് അഭയം നൽകണമെ. / അങ്ങിൽനിന്നും അകന്നുപോകാൻ/ഞങ്ങളെ അനുവദിക്കരുതേ./ സ്വർഗ്ഗസ്ഥനായ/ പിതാവിനോടുള്ള സ്നേഹത്താൽ / അതിതീക്ഷ്ണമായി ജ്വലിച്ചുകൊണ്ടിരിക്കുന്ന/ അങ്ങയുടെ ഹൃദയത്തെപ്രതി/ ഈ അനുഗ്രഹം/ ഞങ്ങൾ യാചിക്കുന്നു.

നിത്യനായ പിതാവേ,/ വിശ്വസ്തരായ ആത്മാക്കളുടെമേൽ / കരുണാർദ്രമായ/ അങ്ങയുടെ നോട്ടം പതിക്കണമെ. / അവർ അങ്ങയുടെ പുത്രൻ്റെ/ അനന്തരാവകാശികളാണല്ലോ. / അങ്ങേ പുത്രൻ്റെ കഠിനപീഡകളെ പ്രതി/ അങ്ങയുടെ അനുഗ്രഹങ്ങൾ/ അവരിൽ ചൊരിയണമെ. / അങ്ങയുടെ നിരന്തരമായ സംരക്ഷണം/അവരോടുകൂടിയുണ്ടായിരിക്കണമെ. / അവർ അങ്ങയോടുള്ള / സ്നേഹത്തിൽ നിന്ന് പിന്തിരിയാതിരിക്കട്ടെ./അങ്ങയോടുള്ള പരിശുദ്ധമായ വിശ്വാസത്തിൽനിന്നും/ അവർ അകന്നുപോകാതിരിക്കട്ടെ. / പകരം/ സ്വർഗ്ഗത്തിലുള്ള എല്ലാ മാലാഖമാരോടും/ വിശുദ്ധരോടുമൊപ്പം/ അങ്ങയുടെ അളവില്ലാത്ത കരുണയെ മഹത്വപ്പെടുത്തു ന്നതിന/ അവർ ക്കിടയാവുകയും ചെയ്യട്ടെ. / എപ്പോഴും എന്നേയ്ക്കും ആമ്മേൻ.

നാലാം ദിവസം

അവിശ്വാസികൾക്കും ഈശോയെ അറിയാത്തവർക്കുംവേണ്ടി

കാർമ്മി: അവിശ്വാസികളേയും, ഇതുവരെ എന്നെ അറിയാത്തവരേയും ഇന്ന് എൻ്റെ സമീപത്ത് കൊണ്ടുവരിക. എന്റെ കഠിനമായ പീഡാസഹനസമയത്ത് അവർ എൻ്റെ സ്മരണയിലുണ്ടായിരുന്നു. ഭാവിയിൽ അവർക്കുണ്ടാ കാനിരിക്കുന്ന തീക്ഷ്ണത എൻ്റെ ഹൃദയത്തെ ആശ്വസിപ്പിച്ചു. അവരെ എൻ്റെ കരുണക്കടലിൽ മുക്കിയെടുക്കു .

കാർമ്മി: ഏറ്റവും കരുണയുള്ള ഈശോയെ, (ചൊല്ലിക്കൊടുക്കുന്നു.) ലോകം മുഴുവൻ്റെയും വെളിച്ചം/ അങ്ങാ കുന്നു. / ഏറ്റവും അനുകമ്പയുള്ള / അങ്ങയുടെ ഹൃദയത്തിൽ / അവിശ്വാസികളുടെയും/ അങ്ങയെ അറിയാത്തവ രുടേയും/ ആത്മാക്കളെ സ്വീകരിക്കണമെ. അങ്ങയുടെ കൃപാകിരണങ്ങൾ/ അവരെ പ്രകാശിപ്പിക്കു കയും/ഞങ്ങളോടു ചേർന്ന്/ അവരും / അങ്ങയുടെ മഹനീയമായ കരുണയെ/ വാഴ്ത്തുവാനിടയാകുകയും ചെയ്യട്ടെ. / കരുണാസമ്പന്നമായ/ അങ്ങയുടെ ഹൃദയത്തിൽനിന്നും അകന്നുപോകുവാൻ/ അവരെ അനുവദിക്കരു.

അഞ്ചാം ദിവസം

കത്തോലിക്കാ സഭയിൽ നിന്നും വേർപിരിഞ്ഞുപോയവർക്കുവേണ്ടി

കാർമ്മി: കത്തോലിക്കാസഭയിൽനിന്നും വേർപിരിഞ്ഞുപോയ സഹോദരങ്ങളെ ഇന്ന് എൻ്റെ അടുക്കൽ കൊണ്ടുവരിക. എൻ്റെ കരുണക്കടലിൽ അവരെ മുക്കിയെടുക്കുക. എൻ്റെ കഠിനവേദനയുടെ സമയത്ത് സഭയാകുന്ന എൻ്റെ ശരീരത്തേയും ഹൃദയത്തേയും അവർ കീറിമുറിച്ചു. അവർ സഭയുമായി ഐക്യത്തിലേയ്ക്ക് തിരിച്ചുവരുമ്പോൾ എന്റെ മുറിവുകൾ സുഖപ്പെടുകയും അങ്ങനെ എൻ്റെ സഹനം കുറയുകയും ചെയ്യും.

കാർമ്മി: ഏറ്റവും കരുണയുള്ള ഈശോയെ, (ചൊല്ലിക്കൊടുക്കുന്നു.) നന്മയുടെ ഉറവിടമേ/ അങ്ങയുടെ പ്രകാശം അന്വേഷിക്കുന്നവരെ / അങ്ങ് നിരസിക്കുകയില്ലല്ലോ. / വേർപിരിഞ്ഞുപോയ സഹോദരങ്ങളുടെ ആത്മാക്കളെ/ അങ്ങയുടെ ദയാപൂർണ്ണമായ ഹൃദയത്തിൽ/ സ്വീകരിക്കണമേ./ അങ്ങയുടെ പ്രകാശം നൽകി/സഭയുടെ കൂട്ടായ്‌മയിലേക്ക്/ അവരെ ആനയിക്കണമെ. / അങ്ങയുടെ അനുകമ്പാർദ്രമായ ഹൃദയത്തിൽനിന്നും /അകന്നുപോകുവാൻ/ അവരെ അനുവദിക്കരുതേ./ പകരം അവർ/ അങ്ങയുടെ കരുണയുടെ സമൃദ്ധിയെ / പുകഴ്ത്തുവാനിടയാകട്ടെ.

നിത്യനായ പിതാവേ, / വേർപിരിഞ്ഞുപോയ സഹോദരങ്ങളുടെമേൽ,/ പ്രത്യേകിച്ച്/ അങ്ങയുടെ പ്രസാദവരത്തെ നിരസിച്ച്/ മനഃപൂർവ്വം തെറ്റിൽ നിലനിൽക്കുന്നവരുടെമേൽ / അങ്ങയുടെ കൃപാകടാക്ഷം തിരിക്കണമേ./ അവരുടെ തെറ്റുകളെ/ അങ്ങു പരിഗണിക്കരുതേ./ അങ്ങയുടെ പുത്രന / അവരോടുള്ള സ്നേഹവും/ അവർക്കുവേണ്ടി ഏറ്റ സഹനവും, / അവർക്ക് ഈശോയുടെ അനുകമ്പനിറഞ്ഞ / ഹൃദയത്തിലുള്ള സ്ഥാനവും/ അങ്ങ് പരിഗണിക്കണമെ. / അങ്ങയുടെ മഹനീയമായ/ കരുണയെ പാടിപുകഴ്ത്തുവാൻ/ അവരേയും അങ്ങേ സവിധത്തിലേക്ക് അടുപ്പിക്കണമെ. / എപ്പോഴും എന്നേയ്ക്കും, ആമ്മേൻ.

ആറാം ദിവസം

എളിമയും ശാന്തതയുമുള്ളവർക്കും കൊച്ചുകുട്ടികൾക്കും വേണ്ടി

കാർമ്മി: എളിമയും ശാന്തതയുമുള്ളവരുടേയും കൊച്ചുകുട്ടികളുടേയും ആത്മാക്കളെ ഇന്ന് എൻ്റെ സമീപത്ത് കൊണ്ടുവരിക. അവരെ എൻ്റെ കരുണക്കടലിൽ മുക്കിയെടുക്കുക. എൻ്റെ ഹൃദയവുമായി ഏറ്റവും അടുത്ത സാരൂപ്യമുള്ളവരാണവർ. എളിമയുള്ള ഹൃദയത്തിനുമാത്രമേ എൻ്റെ കൃപകൾ സ്വീകരിക്കാൻ സാധിക്കൂ എന്ന ഉറപ്പ് അവർക്ക് നൽകികൊണ്ട് ഞാൻ എളിയ ആത്മാക്കളെ അനുഗ്രഹിക്കുന്നു.

കാർമ്മി: ഏറ്റവും കരുണയുള്ള ഈശോയെ, (ചൊല്ലിക്കൊടുക്കുന്നു.) 'ഞാൻ ശാന്തശീലനും/ വിനീതനുമാകയാൽ/ എന്നിൽ നിന്നു പഠിക്കുവിൻ' / എന്ന് അങ്ങുതന്നെ അരുൾ ചെയ്‌തിട്ടുണ്ടല്ലോ./ വിനീതഹൃദയരേയും/ ശിശുക്കളേയും/ അങ്ങയുടെ കരുണാനിർഭരമായ ഹൃദയത്തിൽ സ്വീകരിക്കണമെ./ ഈ ആത്മാക്കളാണ്/ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ പ്രിയപ്പെട്ടവരും/ സ്വർഗ്ഗത്തെ മുഴുവൻ ആനന്ദിപ്പിക്കുന്നവരും. / ഈശോയുടെ കനിവു നിറഞ്ഞ ഹൃദയം/ ഈ ആത്മാക്കൾക്ക്/ ഒരു നിത്യഗേഹമാണ്./ സ്നേഹത്തിന്റെയും കരുണയുടേയും/ ഒരു മധുരഗാനം/ അവർ എപ്പോഴും പാടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

നിത്യനായ പിതാവേ,/ അനുകമ്പാർദ്രമായ/ ഈശോയുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന/ കൊച്ചുകുട്ടി കളുടേയും,/ ശാന്തതയും എളിമയുള്ളവരുടേയും/ ആത്മാക്കളുടെമേൽ/ അങ്ങയുടെ കരുണാകടാക്ഷം പതിക്കണമെ. / അങ്ങേ പുത്രൻ്റെ/ ഏറ്റവും അടുത്ത പ്രതിഛായകളാണല്ലോ അവർ./ ഭൂമിയിൽനിന്നുയരുന്ന അവരുടെ പരിമളം/ സ്വർഗ്ഗത്തിൽ / അങ്ങയുടെ സിംഹാസനംവരെ എത്തുന്നു. / കരുണയുടെ പിതാവേ, സർവ്വനന്മകളുടേയും ഉറവിടമേ,/ ഈ ആത്മാക്കളോടുള്ള / അങ്ങയുടെ സ്നേഹത്തെ പ്രതിയും,/ അങ്ങേയ്ക്ക് ഇവരിലുള്ള /പ്രസാദത്തെ പ്രതിയും/ ഞങ്ങൾ യാചിക്കുന്നു. / ലോകം മുഴുവനേയും/ അങ്ങ് അനുഗ്രഹിക്കണമെ. / അങ്ങനെ എല്ലാ ആത്മാക്കളും ഒന്നുചേർന്ന്/ അങ്ങയുടെ കരുണയുടെ സ്‌തുതികൾ/ പാടിപുകഴ്ത്തുവാൻ ഇടവരട്ടെ. /എപ്പോഴും എന്നേയ്ക്കും ആമ്മേൻ.

ഏഴാം ദിവസം

ദൈവത്തിന്റെ കരുണയെ മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യുന്നവർക്കുവേണ്ടി

കാർമ്മി: എന്റെ കരുണയെ മഹത്വപ്പെടുത്തുകയും, വാഴ്ത്തുകയും ചെയ്യുന്നവരുടെ ആത്മാക്കളെ ഇന്ന് എന്റെ അടുക്കൽ കൊണ്ടുവരിക. എൻ്റെ കരുണക്കടലിൽ അവരെ മുക്കിയെടുക്കുക. എൻ്റെ സഹനത്തിൽ ഏറ്റവുമധികം ദുഃഖിക്കുകയും എൻ്റെ ചൈതന്യം ആഴത്തിൽ ഗ്രഹിക്കുകയും ചെയ്‌തിട്ടുള്ളവരാണിവർ. ദയാപൂർണ്ണമായ എന്റെ ഹൃദയത്തിൻ്റെ ജീവിക്കുന്ന പ്രതിരൂപങ്ങളാണിവർ. ഈ ലോകജീവിതത്തിനുശേഷം സവിശേഷമായ ഒരു ശോഭയോടെ അവർ പ്രകാശിതരാകും. നരകത്തീയിൽ അവരാരും നിപതിക്കില്ല. മരണസമയത്ത് അവർ ഓരോ രുത്തരേയും പ്രത്യേകമായി ഞാൻ സംരക്ഷിക്കും.

കാർമ്മി: ഏറ്റവും കരുണയുള്ള ഈശോയെ, (ചൊല്ലിക്കൊടുക്കുന്നു. ) അങ്ങയുടെ ഹൃദയം/ സ്നേഹം തന്നെയാണല്ലോ. / അങ്ങയുടെ കരുണയുടെ ആഴത്തെ/ പുകഴ്ത്തുന്നവരുടെ ആത്മാക്കൾക്ക്/ അങ്ങയുടെ ഹൃദയത്തിൽ അഭയം നല്കണമെ./ ദൈവത്തിൻ്റെ തന്നെ ശക്തി സ്വീകരിച്ച്/ ശ്രേഷ്ഠത നിറഞ്ഞവരാണ് ഈ ആത്മാക്കൾ./ദുഃഖങ്ങളുടെ നടുവിലും/ അങ്ങയുടെ കാരുണ്യത്തിൽ ആശ്രയിച്ച്/ അവർ മുന്നോട്ടുപോകുന്നു. / ഈശോയു മായി ഐക്യപ്പെട്ടിരിക്കുന്ന/ ഈ ആത്മാക്കൾ/ മാനവലോകത്തെ മുഴുവൻ/ തങ്ങളുടെ തോളുകളിൽ സംവഹിക്കുന്നു. / ഈ ആത്മാക്കൾ / കഠിനമായി വിധിക്കപ്പെടുകയില്ല. / ഈ ജീവിതത്തിൽ നിന്നു പിരിയുമ്പോൾ/അങ്ങയുടെ കരുണ/ അവരെ ആലിംഗനം ചെയ്ത് സ്വീകരിക്കും.

നിത്യനായ പിതാവേ,/ ഈശോയുടെ കരുണ യുള്ള ഹൃദയത്തിലെ അംഗങ്ങളും/ അങ്ങയുടെ അളവില്ലാത്ത കരുണയെ / പാടിപ്പുകഴ്ത്തുന്നവരുമായ/ ആത്മാക്കളുടെമേൽ / അങ്ങയുടെ കൃപാകടാക്ഷം പതിക്കണമെ. / ജീവിക്കുന്ന സുവിശേഷങ്ങളാണ്/ ഈ ആത്മാക്കൾ./ കരുണയുടെ പ്രവൃത്തികളാൽ /അവരുടെ കൈകൾ നിറഞ്ഞിരിക്കുന്നു./ സന്തോഷത്താൽ നിറഞ്ഞുതുളുമ്പുന്ന അവരുടെ ഹൃദയം/അത്യുന്നതന/ കാരുണ്യത്തിൻ്റെ ഒരു ഗീതം ആലപിക്കുന്നു. / അങ്ങയിൽ അവർ സമർപ്പി ച്ചിരിക്കുന്ന/പ്രതീക്ഷയ്ക്കും ശരണത്തിനും അനു സൃതമായി/ അവരോട് കരുണകാണിക്കണമേയെന്ന്/ ഞങ്ങളങ്ങയോടു യാചിക്കുന്നു. അങ്ങയുടെ അളവില്ലാത്ത കരുണയെ പുകഴ്ത്തുന്നവരെ/ ജീവിതകാലത്തും / പ്രത്യേകിച്ച് മരണസമയത്തും സംരക്ഷിക്കുമെന്ന / ഈശോയുടെ വാഗ്ദ‌ാനം/ അവരിൽ പൂർത്തിയാകട്ടെ. / എപ്പോഴും എന്നേയ്ക്കും ആമ്മേൻ.

എട്ടാം ദിവസം

ശുദ്ധീകരണസ്ഥല ആത്മാക്കൾക്കുവേണ്ടി

കാർമ്മി : ശുദ്ധീകരണസ്ഥലത്ത് അടക്കപ്പെട്ടിരി ക്കുന്ന ആത്മാക്കളെ ഇന്ന് എൻ്റെ അടുക്കൽ കൊണ്ടു വരിക. എൻ്റെ കരുണാസാഗരത്തിൽ അവരെ മുക്കി എടുക്കുക. അവരുടെ നീറുന്ന ആത്മാക്കളെ എന്റെ രക്തംകൊണ്ടുള്ള അരുവി തണുപ്പിക്കട്ടെ. ഈ ആത്മാക്കളെ ഞാൻ വളരെ അധികം സ്നേഹിക്കുന്നു. എന്റെ നീതിക്ക് സാക്ഷ്യം വഹിക്കുന്നവരാണ വർ. അവർക്ക് ആശ്വാസം നൽകുവാനുള്ള ശക്തി നിങ്ങളിലാണുള്ളത്. എന്റെ സഭയുടെ ഭണ്ഡാരത്തിലുള്ള എല്ലാ ദണ്ഡവിമോചനങ്ങളും സമാഹരിച്ച് അവർക്ക് വേണ്ടി സമർപ്പിക്കുക. അവർ വഹിക്കുന്ന / സഹിക്കുന്ന വേദനകൾ നീ അറിഞ്ഞിരുന്നുവെ ങ്കിൽ നീ നിന്റെ ആത്മാവിന്റെ ദാനങ്ങൾ അവർക്കുവേങ്ങി സമർപ്പിച്ച് എന്റെ നീതിയിൽ അവരുടെ കടങ്ങൾ വീട്ടുമായി രുന്നു.

കാർമ്മി : ഏറ്റവും കരുണയുള്ള ഈശോയെ, (ചൊല്ലിക്കൊടുക്കുന്നു.) കരുണയാണ് അങ്ങ് ആഗ്രഹിക്കുന്നതെന്ന്/ അങ്ങു തന്നെ അരുളിച്ചെ യ്‌തിട്ടുണ്ട ല്ലോ. / ശുദ്ധീകരണ സ്ഥലത്തെ എല്ലാ ആത്മാക്കളേ യും/ അങ്ങയുടെ അനുകമ്പ നിറഞ്ഞ ഹൃദയത്തിൽ / ഞങ്ങൾ സമർപ്പിക്കുന്നു. / അങ്ങേയ്ക്ക് വളരെ പ്രിയ പ്പെട്ടവരെങ്കിലും/ അങ്ങയുടെ നീതി/ പൂർത്തിയാ ക്കേണ്ടവരാണവർ./ അങ്ങയുടെ ഹൃദയത്തിൽ നിന്നും പുറപ്പെട്ട/ രക്തവും ജലവും/ അഗ്നിജ്വാലകളെ ശമിപ്പിക്കട്ടെ. അങ്ങനെ അങ്ങയുടെ കരുണ യുടെ ശക്തി/അവിടേയും പുകഴ്ത്തപ്പെടട്ടെ.

നിത്യനായ പിതാവേ,/ ഈശോയുടെ ഏറ്റവും അനുകമ്പാർദ്രമായ ഹൃദയത്തിൽ സ്ഥാനമുള്ള /ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെമേൽ/ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമേ./ ഈശോ സഹിച്ച/ കയ്പ്പുനിറഞ്ഞ ക്ലേശങ്ങളെ പ്രതിയും,/ അവിടുത്തെ ആത്മാവിൽ നിറഞ്ഞ/ എല്ലാ സഹനങ്ങളെ പ്രതിയും / ഞാൻ അങ്ങയോട് യാചിക്കുന്നു. / നീതിവിധിക്ക് വിധേയരായിരിക്കുന്ന / ആത്മാക്കളുടെമേൽ / അങ്ങയുടെ കാരുണ്യം വർഷിക്കണമേ./ അങ്ങയുടെ പ്രിയപുത്രനായ ഈശോയുടെ / തിരുമുറിവുകളിലൂടെ മാത്രം / അങ്ങ് അവരെ നോക്കേണമെ. / അങ്ങയുടെ ദയയ്ക്കും നന്മയ്ക്കും/ അതിരുകളില്ലെന്ന്/ ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു./ എപ്പോഴും എന്നേയ്ക്കും ആമ്മേൻ.

ഒമ്പതാം ദിവസം

മന്ദതയിൽ നിപതിച്ച ആത്മാക്കൾക്കുവേണ്ടി

കാർമ്മി : മന്ദതയിൽ നിപതിച്ച ആത്മാക്കളെ ഇന്ന് എൻ്റെ അടുക്കൽ കൊണ്ടു വരിക. എൻ്റെ കരുണ ക്കടലിൽ അവരെ മുക്കിയെടുക്കുക. എൻ്റെ ഹൃദയ ത്തെ വളരെ വേദനാജനകമായി അവർ മുറിവേൽ പിക്കുന്നു. ഒലിവ് തോട്ടത്തിൽ വച്ച് എൻ്റെ ഹൃദയം തീവ്രവേദനയാൽ വലഞ്ഞത് മന്ദഹൃദയരെ പ്രതിയാണ്. “അങ്ങ് തിരുമനസ്സാകുന്നുവെങ്കിൽ ഈ പാന പാത്രം എന്നിൽനിന്നകറ്റണമെ" എന്ന് ഞാൻ പ്രാർ തറിച്ചു പോയത് അവർ മൂലമാണ്. എൻ്റെ കാരുണ്യ ത്തിലേക്ക് ഓടി എത്തുകയാണ് അവർക്കുള്ള അവസാനത്തെ പ്രതീക്ഷ.

കാർമ്മി : ഏറ്റവും കരുണ നിറഞ്ഞ ഈശോയെ, (ചൊല്ലിക്കൊടുക്കുന്നു.) / അങ്ങ് കാരുണ്യം തന്നെയാകുന്നു. / അങ്ങയുടെ അനുകമ്പ നിറഞ്ഞ ഹൃദയ ത്തിലേക്ക്/ മന്ദതബാധിച്ച ആത്മാക്കളെ/ ഞങ്ങൾ കൊണ്ടുവരുന്നു. ജീവനറ്റ ശരീരങ്ങളെപ്പോലെ/ ആറി തണുത്ത ഈ ആത്മാക്കളെ/ അങ്ങയുടെ/ സ്നേ ഹാഗ്നിജ്വാലയാൽ / ഒരിക്കൽകൂടി എരിയിക്കണമേ./ ഏറ്റവും കാരുണ്യമുള്ള ഈശോ/അങ്ങയുടെ കാരുണ്യത്തിൻ്റെ മഹനീയ ശക്തി/ ഇവരിൽ പ്രവർത്തിപ്പി ക്കണമെ. / അങ്ങയുടെ സ്നേഹത്തിൻ്റെ തീക്ഷ്‌ണത യിലേക്ക് / ഇവരെ ആനയിക്കണമെ. / പരിശുദ്ധമായ സ്നേഹത്തിൻ്റെ ദാനം/ അവരിൽ ചൊരിയണമെ. എന്തെന്നാൽ/ യാതൊന്നും അങ്ങയുടെ ശക്തിക്ക്/ അതീതമല്ലല്ലോ.

നിത്യനായ പിതാവേ, / ഏറ്റവും ദയയുള്ള/ ഈശോയുടെ ഹൃദയത്തിൽ സ്ഥാനമുള്ള / മന്ദത ബാധിച്ച ആത്മാക്കളുടേമേൽ/ അങ്ങയുടെ കരുണാ കടാക്ഷം പതിപ്പിക്കണമെ./ കാരുണ്യത്തിൻ്റെ പിതാവേ./ അങ്ങേ പുത്രന്റെ കയ്പേറിയ പീഡകളെ പ്രതിയും/ കുരിശിലെ മൂന്നു മണിക്കൂർ നേരത്തെ / സഹനത്തെ പ്രതിയും/ഞങ്ങളങ്ങയോട് യാചിക്കുന്നു. അവരും അങ്ങയുടെ/ അഗാധമായ കാരുണ്യത്തെ/ മഹത്വപ്പെടുത്തുവാൻ ഇടയാകട്ടെ. ആമ്മേൻ.

( 2 )

ദൈവകരുണയുടെ ജപമാല

(സമൂഹം മുട്ടുകുത്തുന്നു) കാർമ്മി : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാ കണമെ.

സമൂ: അന്നന്നുവേണ്ട ആഹാരം ഇന്ന് ഞങ്ങൾക്ക് തരണമെ. ഞങ്ങളോട് തെറ്റ് ചെയ്‌തവരോട് ഞങ്ങൾ ക്ഷമിച്ച തുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതെ. ദുഷ്‌ടാരൂപിയിൽനിന്നും ഞങ്ങളെ രക്ഷിക്കണമെ.

കാർമ്മി : നന്മ നിറഞ്ഞ മറിയമേ സ്വസ്‌തി! കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാ കുന്നു. അങ്ങയുടെ ഉദരത്തിൽ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

സമൂ: പരിശുദ്ധ മറിയമേ, തമ്പുരാൻ്റെ അമ്മേ, പാപികളായ ഞങ്ങൾക്കു വേണ്ടി, ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിച്ചു കൊള്ളണമെ, ആമ്മേൻ

വിശ്വാസപ്രമാണം

കാർമ്മി : സർവ്വശക്തനായ പിതാവും (സമൂഹവും ചേർന്ന്) ആകാശത്തിൻ്റെയും ഭൂമിയുടെയും സൃഷ്‌ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിൽ ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽ നിന്നും പിറന്ന് പന്തിയോസ് പീലാത്തോസിൻ്റെ കാലത്ത് പീഢകൾ സഹിച്ച് കുരിശിൽ തറയ്ക്കപ്പെട്ട് മരിച്ച് അടക്കപ്പെട്ട് പാതാളങ്ങളിലിറങ്ങി മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാം നാൾ ഉയിർത്ത് സ്വർഗ്ഗത്തിലേക്കെഴുന്നള്ളി സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്തിരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്ന് ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാസഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ

വലിയ മണികളിൽ കാർമ്മി : നിത്യ പിതാവേ, ഞങ്ങളുടെയും ലോകം മുഴുവൻ്റെയും, പാപപരിഹാരത്തിനായി അങ്ങയുടെ വത്സല സുതനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും, ആത്മാവും ദൈവത്വവും അങ്ങേയ്ക്കു ഞാൻ കാഴ്‌ച വെയ്ക്കുന്നു. (1 പ്രാവശ്യം)

ചെറിയ മണികളിൽ : ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, ഞങ്ങളുടെയും, ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ. (10 പ്രാവശ്യം)

അഞ്ചുദശകങ്ങൾക്ക് ശേഷം കാർമ്മി/ സമു : പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരി ശുദ്ധനായ അമർത്യനേ ഞങ്ങളുടെയും ലോകം മുഴുവ ന്റെയും മേൽ കരുണയായിരിക്കണമെ. (3 പ്രാവശ്യം)

ഗാനം

ദൈവമെ, നിൻ കരുണ എത്ര അവർണനീയം
പ്രശംസിക്കാൻ ശക്തരല്ല മക്കളീ ഞങ്ങൾ
ഏഴ് എഴുപത് തവണയല്ല നീ ക്ഷമിക്കുന്നു
ഏഴകളാം ഞങ്ങളെ നീ കടാക്ഷിക്കുന്നു.

    പിതാവിന്റെ കരുണ മക്കളിൽ അപാരം തന്നെ
    അതിനെക്കാൾ എത്ര വലുതാം നിന്റെ കാരുണ്യം
    സമുദ്രത്തെവെന്നിടുന്ന ആഴമുണ്ടല്ലോ
    ഗഗനത്തേക്കാളേറെ ഉയരമുണ്ടല്ലോ.
                 (ദൈവമെ......)

പിതാവെ, നിൻ മക്കളല്ലോ ഞങ്ങളെല്ലാരും
ഭുവനവാസം ചെയ്‌തിടുന്ന പഥികരെല്ലാരും
ഞങ്ങൾ അങ്ങ ഭവനം അണയാൻ വരം തന്നീടു
സ്വർഗ്ഗരാജ്യം ഞങ്ങൾക്കായ് നീ തുറന്നീടു
                  (ദൈവമെ....)

ദൈവകരുണയുടെ സ്‌തുതിപ്പുകൾ

സ്വർഗ്ഗവാസികളോടൊപ്പം ഭക്തിപൂർവ്വം സാഘോഷം ദൈവത്തിൻ്റെ കരുണയെ സ്‌തുതിച്ചുകൊണ്ട് ഞാൻ അങ്ങയിൽ ശരണപ്പെടുന്നുവെന്ന് നമുക്ക് ഏറ്റുചൊല്ലാം.

(സമൂഹം നിന്നുകൊണ്ട് പ്രാർത്ഥിക്കുന്നു.)

പിതാവിന്റെ മടിയിൽ നിന്നും പുറപ്പെടുന്ന ദൈവകരുണയെ!

ദൈവത്തിന്റെ ഏറ്റവും വലിയ വിശേഷണമായ ദൈവകരുണയെ!

പരിശുദ്ധത്രിത്വത്തിൻ്റെ രഹസ്യത്തിൽ നിന്നും പുറപ്പെടുന്ന ദൈവകരുണയെ!

ആയ ബുദ്ധിക്ക് അളക്കാനാവാത്ത ദൈവകരുണയെ!

സ്വർഗ്ഗത്തേക്കാൾ മഹനീയമായ ദൈവകരുണയെ!

പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ദൈവകരുണയെ!

ഈശോയുടെ തുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും ഒഴുകിയിറങ്ങിയ ദൈവകരുണയെ!

ഈശോയുടെ ഹൃദയത്തിൽ പാപികൾക്കായി ഉൾക്കൊണ്ടിരിക്കുന്ന ദൈവകരുണയെ!

ദിവ്യകാരുണ്യ സ്ഥാപനത്തിൽ അഗ്രാഹ്യമായിരിക്കുന്ന ദൈവകരുണയെ!

ഈശോമിശിഹായിലുള്ള ഞങ്ങളുടെ നീതികരണമായ ദൈവകരുണയെ!

മരണസമയത്ത് ഞങ്ങളെ പ്രത്യേകമായി ആശ്ലേഷിക്കുന്ന ദൈവകരുണയെ!

ഞങ്ങളുടെ ടെ ജീവിതത്തിൻ്റെ ഓരോ നിമിഷത്തിലും ഞങ്ങ ങ്ങളെ അനുഗമിക്കുന്ന ദൈവകരുണയെ!

லைகண் കത്തിൻ്റെ തീയിൽ നിന്നു ഒന്നും ഞങ്ങളെ സംരക്ഷിക്കുന്ന ദൈവകരുണം കഠിനാപാപികളുടെ മാനസാന്തരത്തിൽ പ്രവർത്തിക്കുന്ന ദൈവകരുണയെ!

മാലാഖമാർക്ക് അത്ഭുതവും വിശുദ്ധർക്ക് അഗ്രാഹ്യവുമായ ദൈവകരുണയെ!

ദൈവിക രഹസ്യങ്ങളിൽ ഏറ്റവും അഗ്രാഹ്യമായ ദൈവകരുണയെ!

എല്ലാ ദുരിതങ്ങളിലും നിന്ന് ഞങ്ങളെ സമുദ്ധരിക്കുന്ന ദൈവകരുണയെ!

ഞങ്ങളുടെ സന്തോഷത്തിൻ്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവകരുണയെ!

ഇല്ലായ്‌മയിൽ നിന്നും അസ്‌തിത്വത്തിലേയ്ക്കു ഞങ്ങളെ വിളിച്ച ദൈവകരുണയെ!

ദൈവത്തിന്റെ എല്ലാ പ്രവൃത്തികളെയും ആശ്ലേഷിക്കുന്ന ദൈവകരുണയെ!

ദൈവത്തിന്റെ കരവേലകളുടേയെല്ലാം മകുടമായ ദൈവകരുണയെ!

ഞങ്ങളിലെല്ലാവരിലും എപ്പോഴും മുഴുകിയിരിക്കുന്ന ദൈവകരുണയെ!

വേദനിക്കുന്ന ഹൃദയങ്ങൾക്കു മധുരാശ്വാസമായ ദൈവകരുണയെ!

നിരാശനിറഞ്ഞ ആത്മാക്കളുടെ ഏക പ്രത്യാശയായ ദൈവകരുണയെ!

ഭയത്തിന്റെ മദ്ധ്യത്തിൽ ഹ്യദയാശ്വാസവും സമാധാനവുമായ ദൈവകരുണയെ!

വിശുദ്ധാത്മാക്കളുടെ ആനന്ദവും ഹർഷപാരവശ്യവുമായ ദൈവകരുണയെ!

കാർമ്മി : കുരിശിൽ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേൽ വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിൻ്റെ കുഞ്ഞാടേ!

സമൂ : കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ

കാർമ്മി : എല്ലാ ദിവ്യബലികളിലും ഞങ്ങൾക്കുവേണ്ടി സ്വയം സമർപ്പിച്ചു കൊണ്ടിരിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ!

സമൂ : കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ

കാർമ്മി : അങ്ങയുടെ അളവില്ലാത്ത കരുണയിൽ ലോക പാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാടേ!

സമൂ : കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ

കാർമ്മി : കർത്താവേ! ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ.

സമൂ : കർത്താവേ! ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ.

കരുണയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന

(നമുക്ക് സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് പ്രാർത്ഥിക്കാം)

കാർമ്മികൻ ചൊല്ലിക്കൊടുക്കുന്നു.

കർത്താവായ ദൈവമെ, ഞങ്ങളെ രക്ഷിക്കണമേ./ അങ്ങേ മക്കളോട്/ കരുണ കാണിക്കണമേ. / ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും / സഹോദരങ്ങളും / ജീവിതപങ്കാളിയും, മക്കളും പൂർവ്വികരും / അധികാരികളും സഹപ്രവർത്തകരും / വൈദികരും സന്യസ്‌തരും വഴി വന്നുപോയ/ സകല പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ. / ഞങ്ങളെ ശിക്ഷിക്കരുതേ. / ഞങ്ങളുടെ കടങ്ങൾ ഇളച്ചു തരണമേ. / ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച്/ അങ്ങേ അരൂപിയിലൂടെ നയിക്കണമേ./ പ്രാർത്ഥിക്കാം

കാർമ്മി : നിത്യനായ ദൈവമേ, അനന്ത കാരുണ്യത്തി ൻ്റെ ഉറവിടമേ, സഹാനുഭൂതിയുടെ അക്ഷയപാത്രമേ, കനി വോടെ ഞങ്ങളുടെ മേൽനോക്കണമേ. അങ്ങയുടെ കാരുണ്യം ഞങ്ങളിൽ വർദ്ധിപ്പിക്കണമെ. ഞങ്ങളുടെ ജീവിത ത്തിലെ ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിൽ, നിരാശരും ദുഃഖിതരു മാകാതെ, കാരുണ്യവും സ്നേഹവും തന്നെയായ അങ്ങ യുടെ തിരുമനസ്സിന, കൂടുതൽ ആത്മവിശ്വാസത്തോടെ ഞങ്ങളെത്തന്നെ സമർപ്പിക്കുവാൻ, ഞങ്ങളെ ശക്തരാക്ക ണമെ. സകലത്തിന്റെയും നാഥാ, എന്നേയ്ക്കും,

സമൂ: ആമ്മേൻ

സമാപനാശീർവാദം

കാർമ്മി: ദൈവമേ, അങ്ങയുടെ കരുണയുടെ വക്താക്ക ളാകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവകരുണ ഞങ്ങളിലേക്ക് കടന്നുവരുവാൻ തടസ്സമായി നിൽക്കുന്ന പാപങ്ങളെയും തുടച്ചുമാറ്റണമേ. ഞങ്ങളുടെമേലും ഞങ്ങളുടെ കുടുംബാംഗങ്ങളുടെമേലും പൂർവികരുടെമേലും അങ്ങേ കരുണ ചൊരിയണമേ. പാപസാഹചര്യങ്ങളെയും മാതാപിതാക്കളുടെമേലും നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാ ത്മാവിൻ്റെ സംസർഗ്ഗവും നമ്മോടൊത്തുണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും,

സമൂ: ആമ്മേൻ

ദൈവകരുണയുടെ കൃപകൾ

പ്രാപിക്കാൻ വി. ഫൗസ്റ്റീനായിലൂടെ

വെളിപ്പെടുത്തിയ & മാർഗ്ഗങ്ങൾ

  1. ദൈവകരുണയുടെ 3 മണി സമയം

  2. ദൈവകരുണയുടെ പ്രാർത്ഥന

  3. ദൈവകരുണയുടെ ജപമാല

  4. ദൈവകരുണയുടെ ഛായാചിത്രം

  5. ദൈവകരുണയുടെ തിരുന്നാൾ (ഈസ്റ്റർ കഴിഞ്ഞുവരുന്ന ആദ്യഞായർ)

  6. ദൈവകരുണയുടെ പ്രവർത്തികൾ

  7. ദൈവകരുണയുടെ പ്രഘോഷണം

ദൈവകരുണയുടെ ക്യപകൾ പ്രാപിക്കാൻ

തൊടുപുഴയിൽ ദൈവകരുണയുടെ മാതാവ്

വെളിപ്പെടുത്തിയിരി ക്കുന്ന 7 വഴികൾ

  1. നല്ല കുമ്പസാരം നടത്തി സ്വയം വിശുദ്ധീകരിക്കപ്പെടുക.

  2. നല്ല കുമ്പസാരത്തിനുശേഷം കുടുംബത്തിൽനിന്നും മരിച്ചുപോയ മാതാപിതാക്കളെയും സഹോദരങ്ങ ളെയും നാല് തലമുറകളിലുള്ള പൂർവ്വികരെയും കണ്ടുപിടിച്ച് മാതാവിൻ്റെ മദ്ധ്യസ്ഥതയിൽ ദൈവകരുണയി ലേക്ക് ഒരാൾക്ക് ഒരു തിരി വീതം കത്തിച്ച് ഷ്റൈനിൽ ഒരു പ്രാവശ്യം സമർപ്പിക്കുക. (ഇതിന സഹായകമായ കുടുംബവൃക്ഷ ചാർട്ട് ഷ്റൈനിൽ നിന്ന് ലഭിക്കുന്നതാണ്.)

  3. ഇങ്ങനെ സമർപ്പിച്ച ആത്മാക്കൾക്ക് വേണ്ടി മാതാവ് പഠിപ്പിച്ച രീതിയിൽ വ്യക്തിപരമായി കരുണയുടെ ജപമാല ചൊല്ലി എല്ലാ ദിവസവും പ്രാർത്ഥിക്കുക. (കുടുംബവൃക്ഷ ചാർട്ടിനോടൊപ്പം ഈ പ്രാർത്ഥനയും ലഭി ക്കുന്നതാണ്.)

  4. ദൈവകരുണയുടെ മാതാവിൻറെ കയ്യിലിട്ട കൊന്ത ദൈവിക സംരക്ഷണത്തിനായി കഴുത്തിൽ ധരിക്കു ഷ്റൈനിൽ നിന്നും സൗജന്യമായി ഇത് ലഭിക്കുന്നതാണ്. (സാധിക്കുന്നവർക്ക് കൊന്ത നേർച്ചയായി ഷ്റൈനിൽ നൽകാവുന്നതാണ്.)

  5. മാതാവിന്റെ കാൽചുവട്ടിലെ വിശുദ്ധ ജലം കുളിക്കാനും കുടിക്കാനും ഉപയോഗിക്കുക. കുളിക്കാനുള്ള സൗകര്യം ഷ്റൈനിൽ ഒരുക്കിയിട്ടുണ്ട്. വിശുദ്ധ ജലം വീട്ടിൽ കൊണ്ടുപോകുവാൻ കുപ്പികൾ സ്റ്റാളിൽ നിന്നും വാങ്ങാവുന്നതാണ്.

  6. ഒൻപതാഴ്‌ചകൾ അടുപ്പിച്ച് ദിവ്യബലിയിലും നൊവേന യിലും പങ്കുകൊള്ളുക. ആദ്യ വെള്ളിയാഴ്ച്‌ച ആചരണം പ്രത്യേകം അനുഗ്രഹപ്രദമാണ്.

  7. തങ്ങളുടെ ആത്മീയവും ഭൗതികവുമായ നിയോഗങ്ങൾ മാതാവിനെ പറഞ്ഞേൽപ്പിക്കുകയും സാധിക്കു ന്നവർ മാതാവിൻ്റെയും ഈശോയുടെയും തിരുസ്വരൂപത്തിന ചുറ്റും മുട്ടിന്മേൽ നീന്തി പ്രാർത്ഥിക്കുകയും ചെയ്യു ക. (നിങ്ങൾ നിയോഗങ്ങൾ എഴുതി സമർപ്പിക്കുന്നുവെങ്കിൽ അത് എഴുതിയതിന ശേഷം, ആദ്യം മാതാവിനെ പറഞ്ഞ് ഏൽപ്പിച്ചിട്ടുവേണം ബോക്സിൽ നിക്ഷേപിക്കാൻ)

ഡിവൈൻ മേഴ്‌സി ഷ്റൈൻ ഓഫ് ഹോളി

മേരിയിൽ മുട്ടിന്മേൽ നീന്തി

പ്രാർത്ഥിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ.

  1. തങ്ങളുടെ നിയോഗങ്ങൾ സമർപ്പിച്ച് കരുണയുടെ ജപമാലയോ മാതാവിൻ്റെ ജപമാലയോ ചൊല്ലി ക്കൊണ്ടാണ് മുട്ടിന്മേൽ നീന്തുന്നത്.

  2. മാതാവിന്റെ മുമ്പിൽ നിയോഗങ്ങൾ സമർപ്പിച്ചതിനുശേഷമാണ് ഈ ഭക്തകൃത്യം ആരംഭിക്കുന്നത്.

  3. വലതുവശത്തേയ്ക്ക് നീന്തി പ്രാർത്ഥിക്കുന്ന വ്യക്തി സക്രാരിയിൽ വസിക്കുന്ന ഈശോയെ കുമ്പിട്ട് ആചാരം ചെയ്തത്‌ ആരാധിച്ചശേഷം ഈശോയുടെ കരുണയുടെ രൂപത്തിനുമുമ്പിൽ വന്ന് നിയോഗങ്ങൾ സമർപ്പിക്കുന്നു. തുടർന്ന് മുന്നോട്ട് നീങ്ങി വി. ഫൗസ്റ്റീനയുടെയും വി. ജോൺപോൾ പാപ്പയുടെയും തിരുശേ ഷിപ്പുകൾ വണങ്ങി വി. മഗ്ദലേനമറിയത്തിൻ്റെ പ്രതിമയെ ചുറ്റി ജനത്തെ ആശീർവദിച്ചുകൊണ്ടിരിക്കുന്ന ഈശോയുടെ മുമ്പിലൂടെ വന്ന് പ്രാർത്ഥിച്ച്. കൈകൂപ്പിനിന്ന് മക്കൾക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കുന്ന ദൈവകരുണയുടെ മാതാവിൻ്റെ മുമ്പിൽ എത്തുമ്പോൾ മുട്ടിന്മേൽ നീന്തൽ ഒരു പ്രാവശ്യം പൂർത്തിയാകുന്നു.

ഡിവൈൻ മേഴ്‌സി ഷ്റൈൻ ഓഫ് ഹോളി

മേരിയിലെ തിരുനാളുകൾ

  • ദൈവകരുണയുടെ തിരുന്നാൾ (ഈസ്റ്റർ കഴിഞ്ഞുവരുന്ന ആദ്യ ഞായർ)

  • ദൈവകരുണയുടെ മാതാവിൻ്റെ അമലോത്ഭവ തിരുന്നാൾ (ഡിസംബർ 8)