Holy Mother appeared to Chippy (Thresia) daughter of the couple Reji and John for the first time on March 15 th 1999. The first vision occurred when 8 year old Chippy was returning from school in the evening. Holy Mother came inside and sat on the coat in the front room of the house at the request of Chippy. Chippy then prayed a decade of the Rosary and sang a song of Mary. Holy Mother pleasantly disappeared after sometime without communicating.
പുതിയിടത്ത് ജോൺ-റെജി ദമ്പതികളുടെ മകളായ ചിപ്പിക്ക് (ത്രേസ്യാ) 1999 മാർച്ച് 15-ാം തീയതി തിങ്കളാഴ്‌ചയാണ് മാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അന്ന് അവൾക്ക് 8 വയസ്സ് പ്രായമായിരുന്നു. ചിപ്പി സ്കൂളിൽ നിന്ന് വൈകുന്നേരം വരുമ്പോൾ മാതാവിന്റെ ദർശനമുണ്ടായി. ചിപ്പി ക്ഷണിച്ചതനുസരിച്ച് മാതാവ് വീടിനുള്ളിലേക്ക് കടന്നുവന്ന് മുറിയിൽ കിടന്നിരുന്ന കട്ടിലിൽ ഇരുന്നു. അവൾ ജപമാലയുടെ ഒരു രഹസ്യം ചൊല്ലുകയും മാതാവിൻ്റെ പാട്ട് പാടുകയും ചെയ്‌തു. പ്രത്യേകിച്ച് ഒന്നും മാതാവ് സംസാരിച്ചില്ല. പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്തു.
When Holy Mother appeared another time, She enquired whether She can come to her house. Eventhough Chippy agreed, Holy Mother came to the house only after getting permission from Chippy's parents and brother. Regarding Her Apparition in Thodupuzha She said, "I have appeared in Thodupuzha according to the Will of God the Father. I am the Mother of Divine Mercy. I have come to Thodupuzha with my Son for the sake of the whole world. Salvation in its fullness is for those who depend on the Son along with His Mother”.Promising Her continued presence In Chippy's house and in the Grotto built later by the family She said, "The living presence of Father, Son and consistent mediation of Mother of Divine Mercy will always be in the Shrine". Once Holy Mother became a constant visitor of Chippy's house, She started to interfere and guide the family in all things as the mistress of their house, as well as in the case of other families who were selected by Holy Mother to be in Her fellowship. Every person in the fellowship were sanctified through sufferings, guided through the path of obedience.
മാതാവിന്റെ ആദ്യത്തെ പ്രത്യക്ഷപ്പെടലിനുശേഷം വീണ്ടും ഒരു ദിവസം മാതാവ് പ്രത്യക്ഷപ്പെട്ട് ഞാൻ നിന്റെ വീട്ടിൽ വന്നോട്ടെ? എന്നു ചോദിച്ചു. ചിപ്പി സമ്മതം മൂളിയെങ്കിലും മാതാവിൻ്റെ ആവശ്യപ്രകാരം ചിപ്പിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും കൂടി സമ്മതം വാങ്ങിയതിനുശേഷമാണ് മാതാവ് സ്ഥിരമായി വീട്ടിൽ വന്നു തുടങ്ങിയത്. തൊടുപുഴയിൽ മാതാവിന്റെ പ്രത്യക്ഷപ്പെടലിനെപ്പറ്റി സ്വയം വെളിപ്പെടുത്തിക്കൊണ്ട് മാതാവ് പറഞ്ഞു; "പിതാവായ ദൈവത്തിൻ്റെ തീരുമാനപ്രകാരമാണ് ഞാൻ ഇവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഞാൻ ദൈവകരുണയുടെ മാതാവാണ്. ലോകം മുഴുവനുംവേണ്ടിയാണ് ഞാൻ പുത്രനോടുകൂടെ വന്നിരിക്കുന്നത്. മാതാവിനോടുകൂടി പുത്രനിൽ ആശ്രയിക്കുന്നവർക്കാണ് സമ്പൂർണ്ണ രക്ഷ. മാതാവിന്റെസ്ഥിരസാന്നിദ്ധ്യം വീട്ടിലും പിന്നീട് പണിത ഗ്രോട്ടോയിലും വാഗ്ദാനം ചെയ്തുകൊണ്ട് മാതാവ് മറ്റൊരിക്കൽ പറഞ്ഞു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും സജീവസാന്നിധ്യവും, ദൈവകരുണയുടെ മാതാവിൻ്റെ നിരന്തര മാദ്ധ്യസ്ഥവും എപ്പോഴും ഇവിടെയുണ്ടായിരിക്കും." മാതാവ് സ്ഥിരമായി ചിപ്പിക്ക് പ്രത്യക്ഷ പ്പെട്ടുതുടങ്ങിയ നാൾ മുതൽ വീടിൻ്റെ നാഥ എന്ന നിലയിൽ ചിപ്പിയുടെയും കുടുംബത്തിന്റെയും, ഈ കുടുംബവുമായി ചേർന്നു നിൽക്കാൻ മാതാവ് തിരഞ്ഞെടുത്ത കുടുംബങ്ങളുടെയും എല്ലാ കാര്യങ്ങളിലും ഇടപെടുകയും, വഴിനടത്തുകയും ചെയ്തു. കൂട്ടായയിലെ ഓരോ വ്യക്തികളെയും അനുസരണത്തിന്റെ പാതയിലൂടെ നയിച്ചുകൊണ്ട് ദൈവഹിതപ്രകാരം, ആത്മവിശുദ്ധീകരണത്തിനുതകുന്ന സഹനങ്ങളിലൂടെ വിശുദ്ധീകരിച്ചിരിക്കുന്നു.
Spiritual and physical needs of the family were well taken care of and a divine protection was experienced when decisions were taken according to the Will of God revealed by Holy Mother. But many failures were encountered when the family was reluctant to comply with the Will of God, revealed through messages. Our Lady taught to search for and surrender to the Holy Will of God and trust in His Mercy in all things and even in those that does not fall in line with human reason. Holy Mother gave great value for holy obedience.
മാതാവിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു ഭൗതികവും ആത്മീയവുമായ കാര്യങ്ങൾ നടപ്പിലാക്കുമ്പോൾ അവയ്ക്ക് വലിയ ഫലപ്രാപ്തിയും ദൈവീക സംരക്ഷണവും ലഭിച്ചിരിക്കുന്നു. മാതാവിനോട് അഭിപ്രായം ചോദിക്കാതെയും മാതാവിന്റെ നിർദ്ദേശം ഗൗനിക്കാതെയും ചെയ്‌തിരുന്ന കാര്യങ്ങളിൽ പരാജയങ്ങളും സംഭവിച്ചിരുന്നു. ദൈവഹിതം ആരായാനും മനുഷ്യയുക്തിക്ക് നിരക്കാത്ത കാര്യങ്ങളിൽപോലും ദൈവഹിതത്തിനു കീഴ്വഴങ്ങാനും ദൈവത്തിൽ പൂർണ്ണമായി ശരണപ്പെടാനും കുടുംബാംഗങ്ങളെ മാതാവ് പരിശീലിപ്പിച്ചു. അനുസരണത്തിന് മാതാവ് വലിയ വില കൽപ്പിച്ചിരുന്നു.
Hippy and her family once got convinced that the Apparition of Holy Mother was genuine, they started believing and obeying the Messages without fail. A few other families who believed in this apparition and messages also started to live docile to the Messages of Holy Mother. By obeying the messages they started participating in God's plan and thus spiritually transforming their life. Holy Mother personally sanctified each and every person through sufferings and by fulfilling the Will of God
മാതാവിന്റെ സന്ദേശങ്ങളിൽ വിശ്വാസംതോന്നിയ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വീട്ടിൽ ഒരുമിച്ചുകൂടിയിരുന്നു. പലരും സന്ദേശങ്ങൾ അനുസരിച്ച് ജീവിതത്തിൽ പരിവർത്തനം വരുത്തുവാൻ തയ്യാറായി, മാതാവിൻ്റെ ഈ പദ്ധതിയിൽ സഹകരി ച്ചുപോന്നു. അനുസരണത്തിൻ്റെ പാതയിലൂടെ ദൈവഹിതം നിറവേറ്റിക്കൊണ്ട് സഹനത്തിലൂടെ മാതാവ് ഓരോരുത്തരെയും വ്യക്തിപരമായി വിശുദ്ധീകരിച്ചു.
Later, a Grotto was built on the spot showed by Holy Mother in the front courtyard of the house. A pond was built with a five feet tall statue of Holy Mary standing with folded hands in the centre of the pond.
കുറെനാളുകൾക്ക് ശേഷം മാതാവ് നിർദ്ദേശിച്ച സ്ഥലത്ത് ഒരു ഗ്രോട്ടോ പണിതു. അവിടെ ഒരു കുളവും കുളത്തിൻ്റെ നടുവിലുള്ള പീഠത്തിൽ അഞ്ചടി പൊക്കമുള്ള കൈകൂപ്പി നിൽക്കുന്ന മാതാവിൻ്റെ രൂപവും.
Another statue of Jesus with outstretched hands blessing those who came to pray before Mother and another one of Mary Magdalene carrying a basket of flowers were also installed on January Ist 2001. These statues represented the fact that Mercy of God will be showered up on any sinner with a repentant heart, who trusts in Divine Mercy and through the intercession of Holy Mother in the Shrine.
മാതാവിൻ്റെ മുൻപിൽ വന്നു പ്രാർത്ഥിക്കുന്ന വരെ അനുഗ്രഹിക്കുന്ന രീതിയിൽ കൈനീട്ടി നിൽക്കുന്ന ഈശോയും, ഈശോയുടെ സമീപം പൂക്കുട്ടയുമേന്തി നിൽക്കുന്ന വി. മഗ്ദലന മറിയത്തിൻ്റെ രൂപവും ഉണ്ടാക്കി. 2001 ജനുവരി 1-ാം തീയതി സ്ഥാപിച്ചു. മാതാവിനോട് പ്രാർത്ഥിക്കുന്നവർക്ക് ഈശോയിൽ നിന്ന് അനുഗ്രഹം ലഭിക്കുമെന്നും അനുതപിക്കുന്ന ഏതൊരു പാപിക്കും ദൈവത്തിൻ്റെ കരുണ ലഭിക്കുമെന്നും ചൂണ്ടികാണിച്ചു കൊണ്ടാണ് ഈശോയുടെയും മാതാവിൻ്റെയും മഗ്ദലന മറിയത്തി ന്റെയും രൂപങ്ങൾ ഗ്രോട്ടോയിൽ സ്ഥാപിച്ചിരിക്കുന്നത്.